കാണാം ലോകം നിങ്ങളുടെ വിരൽത്തുമ്പിൽ


ഉദ്ദേശ ലക്ഷ്യം

നീൽ ആംസ്ട്രോങ് ചന്ദ്രനിൽ എത്തിയപ്പോൾ അവിടെ ഒരു മലയാളി ചായക്കട നടത്തുന്നുണ്ടായിരുന്നു എന്ന ഫലിതം നമ്മൾക്ക് എല്ലാവർക്കും പരിചിതമാണ്. ബ്രിട്ടനെ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് പറയുന്ന പോലെ സൂര്യൻ അസ്‌തമിക്കാത്ത സമൂഹമാണ് നമ്മൾ മലയാളികൾ. ലോകത്തിലെ ഏതെങ്കിലും ഒരു കോണിൽ ഒരു മലയാളി എങ്കിലും ഓരോ നിമിഷവും ഉണർന്നിരിപ്പുണ്ടാകും. ലോകമലയാളിയുടെ അറിവും അനുഭവങ്ങളും വരും തലമുറയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽനിന്നാണ് shoetheworld.org പിറവിയെടുത്തത്. നിങ്ങൾ കേരളത്തിൽ ജീവിക്കുന്ന അധ്യാപകനോ വിദ്യാർത്ഥിയോ ആണെങ്കിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികളുമായി ആശയങ്ങൾ പങ്കുവെക്കാനും സംസ്കാരം തൊഴിൽ-ഉപരി പഠന സാധ്യതകൾ തുടങ്ങിയവ നേരിട്ട് കാണുവാനും മനസ്സിലാക്കുവാനുള്ള അവസരമാണ് showmetheworld. org ഒരുക്കുന്നത്. കേരളത്തിൽ ജനിച്ച് വളർന്ന ഇപ്പോൾ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ഒരു പറ്റം മലയാളികളുടെ ആശയമാണ് showmetheworld.org.

എങ്ങനെ പങ്കെടുക്കാം?

നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം വഴി showmetheworld.org യുടെ ലോക കാഴ്ചകളുടെ ഭാഗമാകാൻ കഴിയും. അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

എങ്ങനെ ഭാഗമാകാം?

നിങ്ങൾ ഏതെങ്കിലും വിദേശ രാജ്യത്ത് താമസിക്കുകയും അവിടുത്തെ സംസ്കാരം ചരിത്രം ജീവിതരീതി ഉപരിപഠന തൊഴിൽ സാധ്യതകൾ മുതലായവയെ കുറിച്ചുള്ള അറിവുകൾ പങ്കുവെക്കാൻ സന്നദ്ധതയുള്ള ആളും ആണെങ്കിൽ നിങ്ങൾക്ക് showmetheworld. org യുടെ സന്നദ്ധ പ്രവർത്തകരാകാൻ സാധിക്കും. നിങ്ങളുടെ അറിവ് വരും തലമുറയ്ക്ക് പകർന്നു നൽകുന്ന വഴി അവരുടെ ജീവിതത്തിൽ, പഠനത്തിൽ,കാഴ്ചപ്പാടുകളിൽ സംഭാവന നൽകാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ഇതിനായി മാറ്റി വയ്ക്കാൻ ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക